ഉമ തോമസിന്റെ ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി;തലയുടെ പരിക്കിനെക്കുറിച്ച് കൂടുതല്‍ ആശങ്ക വേണ്ട;ഡോക്ടര്‍

കൊച്ചി: വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പാലാരിവട്ടം റെനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. ഉമ തോമസ് എം.എല്‍.എ നിലവില്‍ ആളുകളെ തിരിച്ചറിയുകയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

വേദനയുണ്ടെന്നും നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

തലക്കേറ്റ പരിക്കിനെക്കുറിച്ച് തല്‍ക്കാലം കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല. ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതിയുണ്ട്. വെന്റിലേറ്റര്‍ സഹായം കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രോഗി സ്വയം ശ്വാസമെടുക്കാന്‍ പ്രാപ്തയാകുന്നതുവരെ വെന്റിലേറ്റര്‍ സഹായം തുടരേണ്ടതുണ്ട് -ഡോക്ടര്‍ അറിയിച്ചു.

ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി രാവിലെ ഫേസ്ബുക് പേജിലൂടെ അഡ്മിന്‍ ടീം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *