തൃശ്ശൂരില്‍ യുവാവിനെ 15 കാരന്‍ കുത്തിക്കൊന്നു

തൃശ്ശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനാണ്(30) കൊല്ലപ്പെട്ടത്.. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് ലിവിനെ കുത്തിയത്.

ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമിരുന്ന കുട്ടികളുടെ അടുത്തേക്ക് ലിവിന്‍ എത്തുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ലിവിനെ കുത്തി. ഒറ്റ കുത്തിന് ലിവിന്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്.

പ്രതികളില്‍ ഒരാളെ ആശുപത്രിയില്‍നിന്നും മറ്റൊരാളെ വീട്ടില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *