ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ റോഡില്‍ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പൊലീസെത്തി തീ അണച്ച് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം നാലോടെ പാര്‍ലമെന്റ് സമുച്ചയത്തിന് മുന്നിലെ റോഡിലാണ് സംഭവം. 30 വയസ്സ് തോന്നിക്കുന്ന യുവാവാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആത്മഹത്യാകുറിപ്പ് എഴുതിവെച്ചാണ് ഇയാള്‍ സ്വയം തീകൊളുത്തിയത്.
യുവാവിന്റെ പേര് വിവിരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസും ഫോറന്‍സിക് സംഘവും മറ്റ് സേനാംഗങ്ങളും സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി വരികയാണ്.
റോഡിന് സമീപം ആത്മഹത്യ കുറിപ്പ് എഴുതി വെച്ചതിന് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കത്തിലെ വിവരങ്ങല്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
