വയനാട്: ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും മറ്റ് ഭഷ്യവസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി കെ രാജന്‍. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും
അരി സംസ്ഥാന സര്‍ക്കാര്‍ കൊടുത്തതല്ലെന്നും മന്ത്രി പറഞ്ഞു. ചാക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിരുന്നില്ലെന്നും കെ.രാജന്‍ വിശദീകരിച്ചു.
റവന്യൂ വകുപ്പ് നല്‍കിയ അരിയുടെ കണക്കുകളെല്ലാം മന്ത്രി പുറത്തുവിട്ടു. ഇതനുസരിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത അരി റവന്യൂ വകുപ്പ് വിതരണം ചെയ്തതല്ല എന്ന് മന്ത്രി പറഞ്ഞു.
പുഴുവരിച്ച കിറ്റ് നല്‍കിയത് ഏറെ ഗൗരവമുള്ള വിഷയമാണ്. ഇതിന് മുമ്പ് സെപ്തംബര്‍ ഒമ്പതിനാണ് ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകള്‍ വിതരണം ചെയ്യാതെ ഇപ്പോള്‍ നല്‍കിയതാണയെന്നും പരിശോധിക്കും. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ അത് കൂടുതല്‍ ഗൗരവകരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.

