നവീന്‍ ബാബുവിന്റെ മരണം ; കുറ്റകാര്‍ക്കെതിരെ എത് അറ്റം വരെയും പോകുമെന്ന് മന്ത്രി കെ. രാജന്‍

കോഴിക്കോട്: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റകാര്‍ക്കെതിരെ എത് അറ്റം വരെയും പോകുമെന്ന് മന്ത്രി കെ. രാജന്‍. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു. അതനുസരിച്ച് റവന്യു വകുപ്പിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് മാധ്യമങ്ങളോട് പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിലെ റവന്യു പരിപാടികള്‍ മാറ്റിയത് മുന്‍കൂട്ടി തീരുമാനിച്ചതാണ് .കണ്ണൂര്‍ കലക്ടറെ ഇതുമായി ബന്ധപ്പെടുത്തേണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *