മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെതിരെ വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്രാ ബിജെപി മന്ത്രി നിതേഷ് റാണെ.സെയ്ഫ് അലി ഖാന്‍ ഒരു പാഴ് വസ്തു, അക്രമി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ നന്നായാനെ, അങ്ങനെയെങ്കില്‍ അത് മാലിന്യം നീക്കലായിരിക്കുമെന്നായിരുന്നു റാണെയുടെ പരാമര്‍ശം.
സെയ്ഫിനെതിരെ നടന്നത് ആക്രമണം തന്നെയാണോയെന്ന് സംശയമുണ്ടെന്നും, ഇത്ര വലിയ കുത്തേറ്റയാള്‍ ഇത്ര വേഗം എങ്ങനെ ആശുപത്രി വിട്ടുവെന്നും നിതേഷ് റാണെ സംശയം പ്രകടിപ്പിച്ചു. ഇന്നലെ പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.
‘സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഖാന്‍മാര്‍ പ്രശ്നത്തിലായിരിക്കുമ്പോള്‍ മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് ആശങ്കയുണ്ടാകുന്നത്.ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവര്‍ വിഷമിക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.