കര്‍ണാടക: കര്‍ണാടകയില്‍ കഴിഞ്ഞദിവസം കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി-പനവേല്‍ ദേശീയ പാത 66-ല്‍ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്ന നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടര്‍ന്ന് അലിയ്ക്കായി വ്യാപകമായ തിരച്ചിലാണ് നടന്നത്. സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുംതാസ് അലി പാലത്തില്‍നിന്ന് നദിയിലേയ്ക്ക് ചാടിയതാവാം എന്നായിരുന്നു മംഗളൂരു പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ കഴിഞ്ഞദിവസം പറഞ്ഞത്.
