കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്. മാനസികപ്രയാസം കാരണം മാറി നില്‍ക്കുന്നുവെന്നായിരുന്നു പറഞ്ഞത്.

ബുധനാഴ്ചയാണ് ചാലിബ് വീട് വിട്ടിറങ്ങിയത്. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോണ്‍ ഓണായത്. തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങള്‍ നേരിടുന്നുവെന്നും ചാലിബ് ഭാര്യയോട് പറഞ്ഞിരുന്നു. താന്‍ തിരിച്ചുവരുമെന്നും ബസ് സ്റ്റാന്റിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *