മകള്‍ ആശയുടെ ഹരജി തള്ളി ;എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാമെന്ന് ഹൈകോടതി

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നല്‍കാം എന്ന് ഹൈക്കോടതി. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹരജിയാണ് ഹൈകോടതി തള്ളിയത്.

മരണശേഷം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു ആഗ്രഹമെന്ന് രണ്ട് ആളുകളോട് ലോറന്‍സ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹരജി കോടതി തള്ളിയത്.

സെപ്റ്റംബര്‍ 21 ന് അന്തരിച്ച എം.എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *