നാഗ്പൂര്‍: ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യ വികസിക്കുന്നത് മറ്റ് രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രിയുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നാഗ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടക്കുകയാണ്. അവിടെ ഹിന്ദുക്കള്‍ മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യ സര്‍ക്കാറിന്റെ സഹായം ആവശ്യമാണെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ ജാതികളും മതങ്ങളും തമ്മിലുള്ള ഐക്യം അത്യാവശ്യമാണ്. സാമൂഹികമായ ഐക്യത്തിന് ഇത് അത്യന്ത്യാപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

