മലപ്പുറം: മലപ്പുറം ഒളമതിലില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പറയുന്നു.
സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.