കൊച്ചി: പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോന്‍സന്‍ മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്പാവൂര്‍ കോടതി വിധി പറഞ്ഞത്.പോക്സോ കേസിലെ ഒന്നാംപ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.
മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇന്ന് വിധി പറഞ്ഞത്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയിരുന്ന കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
