‘ നിങ്ങളോട് പറയാന്‍ സൗകര്യമില്ല’ ; ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി

കൊല്ലം: ആംബുലന്‍സ് വിവാദം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സൗകര്യമില്ലെന്ന് സുരേഷ് ഗോപി. തൃശ്ശൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.പറയാനുള്ളത് താന്‍ സിബിഐയോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ആംബുലന്‍സില്‍വന്നത് കണ്ടുവെങ്കില്‍ അത് മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നറിയാന്‍ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ പോരാ, സി.ബി.ഐ. വരണം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *