എറണാകുളത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം വിദേശത്തുനിന്നു വന്ന യുവാവിന്‌

എറണാകുളം: കേരളത്തില്‍ ഒരാള്‍ക്കുകൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. ഇന്നലെ വൈകീട്ടോടുകൂടിയായിരുന്നു രോഗനിര്‍ണയം. രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്ന വിവരമാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

ഈ മാസം രണ്ടാമത്തെയാള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. യുഎഇയില്‍ നിന്നു വന്ന മലപ്പുറം സ്വദേശിക്കാണ് ഇതിനുമുന്‍പ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തേത് ക്ലേഡ് വണ്‍ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിച്ചിരുന്നു. അതിതീവ്രവ്യാപനശേഷിയുള്ള വകഭേദമാണിത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചേക്കാം എന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *