കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ഭൗതിക ശരീരം അല്‍പസമയത്തിനകം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയില്‍ എത്തിക്കും.
എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കി.
വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു എം.ടിയുടെ അന്ത്യം.
