കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ചെയ്യരുതെന്ന സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു.
മരടിലെ വില്ലയില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
