തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷിന് മേല്‍ രാജിസമ്മര്‍ദ്ദം ശക്തം.. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്നാണ് മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐ കടുത്ത ഭാഷയില്‍ ആവശ്യപ്പെടുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ സിപിഐ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്.ഇതിനുശേഷം നിലപാട് പ്രഖ്യാപിക്കും.
അതേസമയം,കേസ് വന്നതിന്റെ സാഹചര്യം മുകേഷ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്.പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളും കേസുമെന്നുമാണ് മുകേഷ് പറയുന്നത്.
കൊല്ലം മണ്ഡലത്തിലും തിരുവനന്തപുരത്തെ വീട്ടിലും മുകേഷ് എത്തിയിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് വിവരം.