മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു; മുകേഷ്‌

തിരുവനന്തപുരം: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച മിനു മുനീര്‍ പണം ആവശ്യപ്പെട്ട് പലകുറി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം. ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം.
ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മുകേഷ് പറഞ്ഞു.

തനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുകേഷ് പറഞ്ഞു.

നടന്‍ എന്ന നിലക്കു മാത്രമല്ല ജനപ്രതിനിധി എന്ന നിലക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. നാടക പാരമ്പര്യമുളള കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് കലാരംഗത്തുളളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാന്‍ മറ്റാരേക്കാളും നന്നായി സാധിക്കുമെന്നും മുകേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *