മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീം കോടതിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കീഴ്‌കോടതി ഉത്തരവിനെതിരെ തഹവ്വുര്‍ റാണ നല്‍കിയ അപ്പീല്‍ ഹരജി തള്ളിയാണ് നിര്‍ണായക ഉത്തരവ്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ തഹവ്വുര്‍ റാണ നല്‍കിയ ഹരജി യു.എസ് കോടതി തള്ളുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക.

2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറു യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു. സുഹൃത്തായ യു.എസ് പൗരന്‍ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്യിബ, ഹര്‍ഖത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *