ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസ് ; ഛോട്ടാ രാജന്റെ ജീവപര്യന്തം റദ്ദാക്കി ; കേസില്‍ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്റെ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു.കേസില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. പ്രത്യേക കോടതിയുടെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ഹൈകോടതി നടപടി. ജസ്റ്റിസ് രേവതി മൊഹിതെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.

അതേസമയം, മറ്റു കേസുകളുള്ളതിനാല്‍ ഛോട്ടാരാജന് ജയിലില്‍ തുടരേണ്ടി വരും.

ഈ വര്‍ഷം മെയ് മാസമാണ് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാ രാജനെ പ്രത്യേക കോടതി ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തത്. ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഛോട്ടാ രാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *