എ.ഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കും ;എം.വി.ഗോവിന്ദന്‍

കണ്ണൂര്‍: എ.ഐ സാങ്കേതിക വിദ്യ വളര്‍ന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഈ സാഹചര്യത്തില്‍ മാര്‍ക്സിസത്തിന് കാര്യമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസില്‍ ചുമര്‍ ശില്‍പ സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ വരുന്നതോടെ മനുഷ്യന്റെ അധ്വാനം 60 ശതമാനം കുറയും. മുതലാളിത്തത്തിന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ആളില്ലാതാകും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറഞ്ഞ് സോഷ്യലിസത്തിലേക്ക് എത്തുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.ഇത് മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാര്‍ക്സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുകയെന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *