തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരായ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.ശശിക്കെതിരെ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. അത് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. എ.ഡി.ജി.പി-ആര്.എസ്.എസ് കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫില്‍ പ്രതിസന്ധിയില്ല. ഘടകകക്ഷികള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തില്‍ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തത്.ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
