വയനാട്: പി.വി. അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്‌നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്‍വറിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ല. അന്‍വര്‍ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
അന്‍വറിനെറ കാര്യം ഞങ്ങള്‍ നേരത്തെ വിട്ടതാണ്. അന്‍വറുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പിന്നെ, അന്‍വര്‍ ഡി.എം.കെയില്‍ പോകുമോ, ടി.എം.സിയില്‍ പോകുമോ എന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ. അദ്ദേഹം യു.ഡി.എഫിലാണുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
