തിരുവനന്തപുരം: പി.വി. അന്‍വറിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്ന് പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പി.വി. അന്‍വറിനെ നായകനാക്കി വലിയ നാടകമാണ് നടന്നത്. എസ്.ഡി.പി.ഐ, ലീഗ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയിലാണ് അന്‍വര്‍.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
ലക്ഷങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അന്‍വര്‍ അറിയിച്ചിരുന്നത്. അതെല്ലാം പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലുമൊതുങ്ങി. അന്‍വര്‍ യഥാര്‍ഥത്തില്‍ കേരളത്തിലുടനീളം അലയുന്ന ചിത്രമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താന്‍ ഇറങ്ങിയിട്ടുള്ളതെന്ന് പറഞ്ഞെങ്കിലും യഥാര്‍ഥ്യവുമായി അതിന് യാതൊരു ബന്ധവും ഉണ്ടായില്ലെന്നും ഗോവിന്ദന് പറഞ്ഞു.
എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞുവെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. എ.ഡി.ജി.പിയുടെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിച്ചിട്ടില്ല. ആര്.എസ്.എസുമായുള്ള കൂടിക്കാഴ്ചയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

