പാലക്കാട്: മുന്‍ എം എല്‍ എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശശി, സി പി എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഇന്നലെ പാലക്കാട് നടന്ന മേഖല റിപ്പോര്‍ട്ടിങ്ങിലായിരുന്നു കടുത്ത വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയത്.
പി.കെ ശശിക്കെതിരെ പാര്‍ട്ടി ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്റെ പരിശോധനയ്ക്കിടെയാണ് പി.കെ ശശി, സി പി എം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്.
ശശി മുതിര്‍ന്ന നേതാവായത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറതാക്കാത്തതെന്നും മേഖലാ റിപ്പോര്‍ട്ടിംഗിനിടെ എം.വി ഗോവിന്ദന്‍ വിശദീകരിച്ചു. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ശശി ഉപയോഗിച്ചു. പലവട്ടം തിരുത്താന്‍ അവസരം നല്‍കി. ശശി അതിന് തയ്യാറായില്ലെന്നും മേഖല റിപ്പോര്‍ട്ടിംഗില്‍ സെക്രട്ടറി വ്യക്തമാക്കി.