പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സരിന്‍ ജയിച്ചാലും തോറ്റാലും സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടാകുമെന്നും സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും.അദ്ദേഹം പറഞ്ഞു.
സരിന്‍ ഒരിക്കലും പിവി അന്‍വറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റാകാന്‍ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

