ഓണാഘോഷത്തിന്റെ പേരില്‍ നടുറോട്ടില്‍ വാഹനങ്ങളില്‍ അതിരുവിട്ട് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം;കേസെടുത്ത് എംവിഡി

കോഴിക്കോട്: ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാര്‍ഥികളുടെ അഭ്യാസം.കോഴിക്കോട് ഫാറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷത്തിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുകളില്‍ ഇരുന്നും, വാതിലില്‍ ഇരുന്നുമെല്ലാം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്. 15ഓളം വാഹനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇന്നലെയായിരുന്നു ഫറൂഖ് കോളേജിലെ ഓണാഘോഷം. ചില വിദ്യാര്‍ത്ഥികള്‍ വിന്റേജ് വാഹനങ്ങളും വിലകൂടിയ വാഹനങ്ങളും കൊണ്ടുവരികയും കോളേജിന് മുന്‍പില്‍ റോഡ് ഷോ നടത്തുകയുമായിരുന്നു. ഇത് കോളേജിന് മുന്നില്‍ ഗതാഗതക്കുരുക്കും സൃഷ്ടിച്ചിരുന്നു.

അതിരുവിട്ട ആഘോഷപ്രകടനങ്ങള്‍ അരുതെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം തള്ളിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *