തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
കയ്യക്ഷരം പരിശോധിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാന്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉള്‍പ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നതിനായി കോടതിയില്‍ അപേക്ഷകള്‍ നല്‍കും.
എന്‍ എം വിജയന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മൂത്ത മകന് വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മകന് വിജിലന്‍സിന് മൊഴി നല്‍കിയത്.

