തിരുവനന്തപുരം: മേലുദ്യോഗസ്ഥനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച വിഷയത്തില്‍ പിന്നാലെ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രാശാന്ത് ഐ.എ.എസ്. ‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’ എന്ന ലൂസിഫര്‍ സിനിമയിലെ ഡയലോഗ് അടങ്ങുന്ന പോസ്റ്ററാണ് പോസ്റ്റ് ആയി പങ്കുവെച്ചത്. കളകളെ ഇനി ഭയപ്പെടേണ്ടയെന്ന ഉള്ളടക്കമുള്ള കാംകോയുടെ പോസ്റ്റര്‍ ആണ് പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റായി ഇട്ടത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
കര്‍ഷകനാണ്…
കള പറിക്കാന്‍ ഇറങ്ങിയതാ…
ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍ എന്നിവയുടെ മാര്‍ക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലര്‍ നെറ്റ്വര്‍ക്ക്, ഫിനാന്‍സ് ഓപ്ഷനുകള്‍..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!
അതേസമയം പ്രശാന്തിനെതിരായി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് കണ്ട ശേഷം പ്രശാന്തിനും കെ. ഗോപാലകൃഷ്ണനുമെതിരായ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ചട്ടവിരുദ്ധമായ പരസ്യവിമര്‍ശനം നടത്തിയതിനാല്‍ ഇനി വിശദീകരണം ചോദിക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

