നവീന്‍ ബാബു അവസാനമായി പുലര്‍ച്ചെ 4.58-ന് ജൂനിയര്‍ സൂപ്രണ്ടിന് സന്ദേശമയച്ചു

കണ്ണൂര്‍: ആത്മഹത്യ ചെയ്ത എ.ഡി.എം. നവീന്‍ ബാബു മരിക്കുന്നതിന് മുമ്പ് പുലര്‍ച്ചെ 4.58 ന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചു. ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിനായിരുന്നു നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നുള്ള അവസാന സന്ദേശം. തന്റെ ഭാര്യയുടേയും സഹോദരന്റേയും ഫോണ്‍ നമ്പറുകളായിരുന്നു നവീന്‍ ബാബു, പ്രേംരാജിന് അയച്ച സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. 4.30-നും 5.30-നും ഇടയിലാണ് അദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *