കൊച്ചി: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ബാബുന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയില്‍. നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല.സിപിഎം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണായക തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ കോള്‍ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പ്രധാനമായും കണ്ണൂര്‍ കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനാണ് ഹരജി നല്‍കിയത്.
