70-ാം നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവായി പള്ളാത്തുരുത്തിയുടെ കാരിച്ചാല്‍ ചുണ്ടന്‍

ആലപ്പുഴ: 70-ാം നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാവ്. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമത്തെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടമാണിത്.

വി.ബി.സി. കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടന്‍ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്.

പുന്നമട കായലിനെ ഇളക്കിമറിച്ച് ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി മാറ്റുരച്ചത്. ഇതില്‍ 19 ചുണ്ടന്‍ വള്ളങ്ങളാണ് ഹീറ്റ്സ് ഇനത്തില്‍ മത്സരിച്ചത്. ഇതില്‍നിന്ന് നാല് വള്ളങ്ങളാണ് ഫൈനല്‍ പട്ടികയില്‍ ഇടംപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *