സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാമും ഇന്റലിജന്‍സ് മേധാവിയായി പി വിജയനും ചുമതലയേറ്റു. ഇന്ന് രാവിലെ പത്ത് മണിക്ക് മനേജ് എബ്രഹാം പേരൂര്‍ക്കടയിലെ ഓഫീസിലും പി വിജയന്‍ പട്ടത്തെ ഓഫീസിലും എത്തിയാണ് ചുമതലയേറ്റത്. എം ആര്‍ അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാം ചുമതലയേറ്റത്.

ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായുള്ള മനോജ് എബ്രഹാമിന്റെ സ്ഥാനമാറ്റം. മനോജ് എബ്രഹാമിന്റെ ഒഴിവിലേക്കാണ് പി വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *