മാഹി: പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മാഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ധന നിരക്ക് കൂടും.പുതുച്ചേരി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധന വില ഉയരുന്നത്.ജനുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.
മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വര്‍ധിച്ചു. ഇതോടെ ലിറ്ററിന് നാല് രൂപയോളമാണ് കൂടുക.
നിലവില്‍ മാഹിയില്‍ പെട്രോളിന് 91.92 രൂപയാണ് വില. ഡീസലിന് 81.90 രൂപയും.കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവില്‍ 13 രൂപയുടെ വ്യത്യാസമുണ്ട്.
