നെയ്യാറ്റിന്‍കര ഗോപന്റെ മരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാദ സമാധി കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്നാണ് ഫോറന്‍സിക് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.

മരണം സംബന്ധിച്ച് ദുരൂഹതയുണ്ടായ സാഹചര്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പിതാവ് ‘സമാധി’യായതാണെന്ന് മക്കളുടെ വാദമാണ് വിവാദത്തിലേക്ക് നയിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *