പത്തനംതിട്ട: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയും മകന്‍ രാജസേനനും പറഞ്ഞു. തുറന്നാല്‍ ജീവനൊടുക്കുമെന്നാണ് രാജസേനന്റെ ഭീഷണി. ഇത്, വിശ്വാസപരമായ കാര്യമാണ്. ഇതില്‍ തൊട്ട് കളിക്കരുതെന്നാണ് രാജസേനന്‍ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മണിയന്‍ എന്ന ഗോപന്‍ സ്വാമിയെ സമാധി ആയതായി പറയുന്നത്. തുടര്‍ന്ന് മക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് സമാധി നടപടികള്‍ക്ക് ശേഷമാണ് പുറംലോകത്തെ പോലും അറിയിച്ചത്. ഇത്, ഏറെ ദുരൂഹത സൃഷ്ടിക്കുകയാണ്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് സമാധി പൊളിച്ച് തുടര്‍നടപടി വേഗത്തിലാക്കാന്‍ കലക്ടറുടെ ഉത്തരവ്.
