ഡല്‍ഹി: കുപ്രസിദ്ധ ഗുണ്ട തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). അന്‍മോല്‍ ബിഷ്‌ണോയി എവിടെയാണെന്ന് വിവരം ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.2022ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അന്‍മോലിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടും അന്‍മോലിനെ പൊലീസ് തിരയുന്നുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ പിടികൂടാനുള്ള എന്‍.ഐ.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം.

