താരസംഘടനയായ ‘അമ്മ’യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്ന് നടി നിഖില വിമല്‍. അമ്മയിലെ അംഗങ്ങളായ തങ്ങളും സോഷ്യല്‍ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. ‘അമ്മ’ ഭാരവാഹികള്‍ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. അത് പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ വാര്‍ത്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
താരസംഘടന അവിടെ തന്നെയുണ്ട്. അതിന്റെ തലപ്പത്തിരിക്കുന്ന ആളുകള്‍ അവര്‍ നേരിട്ട ആരോപണങ്ങളുടെ ഭാഗമായി രാജിവെക്കുന്നു എന്നാണ് ഞങ്ങളറിഞ്ഞത്. ‘അമ്മ’യിലെ അംഗങ്ങളെ അറിയിച്ചു കൊണ്ടായിരുന്നില്ല രാജി.കുറച്ചു കൂടി സമയമെടുത്ത് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ട് വേണ്ടിയിരുന്നു അവരുടെ രാജി. കാരണം മാധ്യമങ്ങളുടെ മുന്നിലും സിനിമ കാണാനെത്തുന്ന പ്രേക്ഷകരോടും മറുപടി നല്‍കാന്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു.എന്നും നിഖില പറഞ്ഞു.
