നീലേശ്വരം വെടിക്കെട്ടപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.കാസര്‍കോട് കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്.

15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ അടുത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *