നിപ;16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം:ജില്ലയില്‍ നിപ നിരീക്ഷണത്തിലുള്ള 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റെയിന്‍ നാളെ അവസാനിക്കും.

നിപ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് തീരുമാനം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം മാത്രം ക്വാറന്റെയിന്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍ 9നായിരുന്നു ബംഗളൂരുവിലെ വിദ്യാര്‍ത്ഥിയായ യുവാവ് നിപ ബാധിച്ച് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *