മുംബൈ: കേരളത്തിനെതിരെ അധിക്ഷേപവുമായി മഹാരാഷ്ട്ര മന്ത്രി റാണെ രംഗത്തുവന്നത്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികള്‍ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതിനാലാണെന്നും പാകിസ്ഥാനെപോലെ തീവ്ര നിലപാടുള്ളവരാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.ഇന്നലെ പുണെയില്‍ നടന്ന പൊതുയോഗത്തിലാണ് റാണെ വിവാദ പ്രസംഗം നടത്തിയത്.
‘കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരിയുമെല്ലാം അവിടെ നിന്ന് വിജയിച്ചത്. അവര്‍ക്ക് വോട്ടുചെയ്യുന്നവരെല്ലാം തീവ്രവാദികളാണ്. ഇവരെല്ലാം എം.പി ആവുന്നത് തീവ്രവാദികളുടെ സപ്പോര്‍ട്ട് കൊണ്ടാണ്,’ നിതേഷ് റാണെ പറഞ്ഞു.
അതേസമയം നിതേഷ് റാണെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവുമെല്ലാം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് നടത്താറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് പ്രസ്താവനയില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
