കൊച്ചി: കേരളം മിനി പാകിസ്ഥാനെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം അഡ്വ. എസ്. ജയസൂര്യന്‍.പാകിസ്ഥാനില്‍ കാണുന്ന തീവ്രവാദ നിലപാടുകള്‍ക്കെല്ലാം പാകിസ്ഥാനിലേത് പോലെ പിന്തുണ ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ജയസൂര്യന്‍ പറഞ്ഞു. നിതീഷ് റാണെ പറഞ്ഞത് വെളിവുകേട് അല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും ജയസൂര്യന്‍ പറഞ്ഞു.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറത്ത് അനുവാദമില്ലാത്തിടത്തോളം കാലം കേരളം പാകിസ്താന് തന്നെയാണെന്ന് ജയസൂര്യന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന് ഏതൊക്കെ തരത്തിലുള്ള തീവ്രവാദ നിലപാടുകളെ സ്വാഗതം ചെയ്യുന്നോ, ആഘോഷിക്കുന്നോ, പിന്തുണക്കുന്നോ അവയെല്ലാം കേരളത്തിലും കാണാന്‍ കഴിയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ വിഷമം അകറ്റാനുള്ള നീക്കങ്ങള്‍ നടത്തണമെന്നും ജയസൂര്യന്‍ പറഞ്ഞു.
മുസ്ലിം ലീഗ്, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഭീകര പ്രസ്ഥാനങ്ങളും പാകിസ്ഥാന് സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി അടക്കമുള്ള 29 എം.പിമാരും മിനി പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നും ജയസൂര്യന്‍ പറഞ്ഞു.
