നിവിന്‍ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു’; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും :പരാതിക്കാരി

കൊച്ചി: നിവിന്‍ പോളി അടക്കമുള്ളവര്‍ക്കെതിരായ പീഡന ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2023 നവംബര്‍-ഡിസംബര്‍ മാസത്തിലാണ് സംഭവം നടക്കുന്നതെന്നും പരാതിക്കാരി് പ്രതികരിച്ചു.

ദുബായില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് യുവതി പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. കേസിലെ ഒന്നാം പ്രതിയായ ശ്രേയയാണ് ഇവരെ പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. സിനിമിയില്‍ വാഗ്ദാനം ചെയ്താണ് നിര്‍മാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തിയത്.

റൂമില്‍ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു. ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉയര്‍ന്നതായും യുവതി പറയുന്നു. നടന്‍ നിവിന്‍ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്തവര്‍ ചെയ്തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും യുവതി പറയുന്നു.പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നല്‍കിയതാണെന്നും ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടര്‍ന്നാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *