കൊച്ചി: തനിക്കെതിരായ പീഡന പരാതി ഒരു ചതിയാണെന്നും പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് നിവിന്‍ പോളി പറഞ്ഞത്.. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിവിന്‍ പോളി പരാതി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിവിന്‍ പോളി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. വിദേശത്തെ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, ഇത് നിഷേധിച്ച് അന്ന് തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
