കൊച്ചി: പീഡനക്കോസ് ആരോപണത്തില്‍ പ്രതികരിച്ച് നടന് നിവിന്‍ പോളി. തനിക്കെതിരെ വന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി പറഞ്ഞു.
കേസില്‍ നിയമപരമായി നീങ്ങുമെന്നും സത്യം ജയിക്കട്ടെ എന്നും നിവിന്‍ പോളി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിന്‍ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.