കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി എം.എല്‍.എയെ ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സെഷന്‍ കോടതിയാണ് എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയതിന് പിന്നാലെയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഐ.സി. ബാലകൃഷ്ണനെ ചോദ്യം ചെയ്യുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയാണ് ഐ.സി. ബാലകൃഷ്ണന്‍.വ്യാഴാഴ്ച മുതല്‍ ഐ.സി. ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.