അന്‍വറിന്റെ പരാതി ;പി.ശശിക്കെതിരെ പാര്‍ട്ടി അന്വേഷണില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി തള്ളി സി.പി.എം. പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ അതേ നിലപാടിലേക്കാണ് പാര്‍ട്ടിയും എത്തുന്നത്.ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ മാറ്റേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *