കണ്ണൂരില്‍ നിപ ആശങ്കയില്ല;പരിശോധിച്ച രണ്ടുപേരുടെയും ഫലം നെഗറ്റീവ്

കണ്ണൂര്‍: കണ്ണൂരില്‍ നിപ ആശങ്കയില്ല.പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റിവ് ആണ്.

മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *