പാലക്കാട്: എലപ്പുള്ളി മദ്യനിര്‍മ്മാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദവുമായി ഒയാസിസ് കമ്പനി. വെള്ളത്തിന്റെ കാര്യത്തില്‍ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയില്‍ നിന്ന് വെള്ളം എടുക്കും. കമ്പനിയുടെ പ്രവര്‍ത്തനത്തിന് 5 ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും എന്നും ഒയാസിസ് പറയുന്നു. ഒപ്പം പ്രദേശത്തെ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആയിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാല്‍ 2400 ലിറ്റര്‍ വെള്ളം സംഭരിക്കാനാവും. അപ്പോള്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് വെള്ളം ശേഖരിച്ചാല്‍ കമ്പനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്പനി വാദിക്കുന്നു. കമ്പനിക്ക് വെള്ളത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് സിപിഎം നേതൃത്വവും വാദിക്കുന്നത്.
കമ്പനി വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ജല ചൂഷണം പാടില്ലെന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ നിലപാട്.
