പീഡന കേസ് ; 15ന് ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ ജയസൂര്യക്ക് നോട്ടീസ്

കൊച്ചി: പീഡന കേസില്‍ നടന്‍ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കൊച്ചി സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. സെക്രട്ടേറിയറ്റില്‍ വെച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *